News

96-ാമത് കുമ്പനാട് കൺവെൻഷൻ


കുമ്പനാട്: കുമ്പനാട് കൺവെൻഷൻ ജനുവരി 12-19 വരെ കുമ്പനാട് ഹെബ്രോൻ പുരത്ത് നടക്കും. ഡിസംബർ 4ന് കുമ്പനാട് ഹെബ്രോൻ പുരത്ത് കൂടിയ 2019-22 കാലയളവിലെ പ്രഥമ ജനറൽ കൗൺസിൽ യോഗം വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. പാസ്റ്റർ വൽസൻ ഏബ്രഹാം ജനറൽ കൺവീനറായി പ്രവർത്തക്കും.


‘താഴ്മ, വിശുദ്ധി, സൗഖ്യം’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. 12ന് വൈകിട്ട് 5.30ന് ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ വൽസൻ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിക്കും. ഹെബ്രോൻ ബൈബിൾ കോളജ് ബിരുദദാനം, സോദരി സമാജം സമ്മേളനം, വിദേശ മലയാളി വിശ്വാസികളുടെ (എൻ.ആർ.ഐ) സംഗമം, സ്‌നാനം, ഐ.പി.സി ഗ്ലോബൽ മീഡിയ മീറ്റ്, സൺഡേസ്‌ക്കൂൾ-പി.വൈ.പി.എ. സമ്മേളനം എന്നിവ നടക്കും. 19 ന് ഞായറാഴ്ച രാവിലെ 8 ന് പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന വിശുദ്ധതിരുവത്താഴ ശുശ്രൂഷയോടും പൊതുയോഗത്തോടുംകൂടി കൺെവൻഷൻ സമാപിക്കും. പാസ്റ്റർ കെ.എം.ജോസഫ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.