തിരുവല്ല: കേരളത്തിലെ ഇപ്രാവശ്യത്തെ ജനറല്‍ കണ്‍വന്‍ഷനുകള്‍ക്കു തുടക്കംകുറിച്ചുകൊണ്ട് ശാരോന്‍ ഫെലോഷിപ്പ് കണ്വന്ഷന് നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്നുവരെ തിരുവല്ല ശാരോന്‍ കണ്വന്ഷന് സ്റ്റേഡിയത്തില്‍ നടക്കും. അന്തര്‍ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ്, ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ പി.എം.ജോണ്‍, ഡോ. ജേക്കബ് തോമസ് (യു.എസ്.എ.) തുടങ്ങിയവര്‍ പ്രസംഗിക്കും. ”വിശ്വാസത്തിനായി പോരാടുക” എന്നതാണു ചിന്താവിഷയം.
ശാരോന്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റേഴ്സ് സെമിനാര്‍, ബൈബിള്‍ സ്റ്റഡി, കാത്തിരിപ്പുയോഗം, മിഷന് സമ്മേളനം, സി.ഇ.എം.സണ്ടേസ്കൂള്‍ സംയുക്തസമ്മേളനം, വനിതാ സമ്മേളനം എന്നിവ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കും. ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ സമാപിക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള സഭാശുശ്രൂഷകാരും സഭാജനങ്ങളും പങ്കെടുക്കും.
കണ്‍വന്‍ഷന്റെ വിപുലമായ ഒരുക്കങ്ങള്‍ക്കായി പാസ്റ്റര്‍മാരായ വി.എം. ജേക്കബ്, കെ. ജോണിക്കുട്ടി, റ്റി.വി. ജോണ്സന്, ഏബ്രഹാം മന്ദമരുതി, ജോര്‍ജ് മുണ്ടകന്‍, സാംസണ് തോമസ്, സാം കെ. ജേക്കബ്, വര്‍ഗീസ് ജോഷ്വാ, പാസ്റ്റര്‍മാരായ സാം ഫിലിപ്പ്, എ.വി. ജോസ്, ലാലു ഈന്, എം.എം. ജോണ്‍, റ്റി.എം. വര്‍ഗീസ്, ജേക്കബ് ജോര്‍ജ്, സാംസണ് തോമസ്, റ്റി.വി. ജോണ്സന്, റ്റി.എം. ഫിലിപ്പ്, ജോസഫ് സഖറിയ, റെജി പി. ശമുവേല്‍, റ്റി.എം. വര്‍ഗീസ്, ബിജു ജോസഫ്, സോവി മാത്യു, കുര്യന് മാത്യു, സഹോദരാരായ സി. കുര്യന്, ജെയിംസ് ജോണ്‍, ഏബ്രഹാം വര്‍ഗീസ് എന്നിവരടങ്ങിയവിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.