News

ഐ.പി.സി. എക്‌സിക്യൂട്ടിവ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23 ന്

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറല്‍ എക്‌സിക്യൂട്ടിവ് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. ജനറല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ.സെക്രട്ടറി, ട്രഷറാര്‍ എന്നീ അഞ്ച് സ്ഥാനങ്ങളിലേക്കാണ്. ഒക്‌ടോബര്‍ 23ന് കുമ്പനാട്ട്‌വച്ച് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ഷന്‍ വിജ്ഞാപനമനുസരിച്ച് സെപ്തം. 20-25 വരെ ദിവസങ്ങളില്‍ ഇലക്ഷന്‍ ഓഫീസില്‍ നിന്ന് നാമനിര്‍ദ്ദേശിക പത്രിക വാങ്ങാവുന്നതാണ്. സെപ്ത്.27ന് 3 മണി വരെയാണ് പത്രിക സമര്‍ണത്തിനുള്ള സമയം. സെപ്തം.28ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സെപ്തം.30 ന് പത്രിക പില്‍വലിക്കാനുള്ള അവസരമാണ്. ഒക്‌ടോ.1 ന് സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തിറക്കും. 23ാം തീയതി വോട്ടിംഗ് 10 മുതല്‍ 4 വരെയാണ്. 25ന് രാവിലെ 8 മുതല്‍ വോട്ടെണ്ണല്‍ നടക്കും. ഇലക്ഷന്‍ കമ്മീഷണറായി ജി.ഐസക്കും റിട്ടേണിംഗ് ഓഫീസര്‍മാരായി ഡോ.ജെ.വര്‍ഗീസ്, ഇവാ.മാത്യു ഇലഞ്ഞിക്കല്‍ എന്നിവരും പ്രവര്‍ത്തിക്കും.