കുമ്പനാട്: ഐ.പി.സി. കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 പെൺകുട്ടികളുടെ വിവാഹം നടത്തുന്നു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രാഥമിക മെമ്പർഷിപ്പ് ഉള്ളതും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ലോക്കൽ സഭാ ശുശ്രൂഷകന്റെ ശുപാർശ കത്തിൽ, പേര്, അഡ്രസ്സ്, വയസ്സ്, തൊഴിൽ, ഫോൺ നമ്പർ, ലോക്കൽ സെന്റർ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അപേക്ഷകൾ നൽകാവുന്നതാണ്. അപേക്ഷകൾ 2023 ജൂലൈ 30 ന് മുമ്പായി ചാരിറ്റി ബോർഡ് ചെയർമാൻ സെക്രട്ടറി മുൻപാകയോ, കുമ്പനാട് ആസ്ഥാനത്ത് നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.