News

38-ാമത് നോർത്ത് അമേരിക്കൻ പെന്തെക്കോസ്ത് കോൺഫറൻസിന് അനുഗ്രഹ സമാപ്തിഅടുത്ത കോൺഫറൻസിന് ഹൂസ്റ്റൺ പട്ടണം വേദിയാകും


ഫിലദൽഫിയ: നോർത്തമേരിക്കയിലെ പെന്തെക്കോസ്ത് വിശ്വാസികളുടെ സംഗമ വേദിയായ നോർത്തമേരിക്കൻ പെന്തെക്കോസ്ത് കോൺഫറൻസിന്റെ 38-ാമത് സമ്മേളനം സമാപിച്ചു. ജൂൺ 29 ന് പാസ്റ്റർ ഫിന്നി ശാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ റോബി മാത്യു കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. വിവിധ സെക്ഷനുകളിലായി പാസ്റ്റർമാരായ സാം മാത്യു, മോറിസ് സാംസൺ, കെ.ജെ. തോമസ്, വിൽസൺ വർക്കി, ജേക്കബ് മാത്യു, ജെയിസ് വർഗീസ്, ഷിബു തോമസ്, ബാബു ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ജൂലൈ 2 ന് ഞായറാഴ്ച പാസ്റ്റർ ജോസഫ് വില്യംസിന്റെ അധ്യക്ഷതയിൽ നടന്ന സംയുക്ത സഭായോഗത്തിൽ പാസ്റ്റർ കെ.പി. മാത്യു തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ റോബി മാത്യു വചന ശുശ്രൂഷ നടത്തി. പാസ്റ്റർമാരായ സാബു വർഗീസ്, സാം മാത്യു എന്നിവർ പ്രസംഗിച്ചു.
ലോക പ്രശസ്ത പ്രഭാഷകരായ റവ. സാമുമേൽ റോഡ്രിഗസ്, റവ. ജോഷ് ഹേറിംഗ്, റവ. എറിക് പ്രീട്രി എന്നിവർ കോൺഫറൻസിൽ മുഖ്യ പ്രഭാഷകരായി പങ്കെടുത്തു. ജനപങ്കാളിത്വംകൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായ കോൺഫറൻസിൽ ആദിയോടന്തം പരിശുദ്ധാത്മ സാന്നിധ്യം നിറഞ്ഞിരുന്നു. കോൺഫറൻസിനോടനുബന്ധിച്ച് കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള പ്രത്യേക പ്രോഗ്രാമുകൾ, സിംബോസിയം, മിഷൻ ചലഞ്ച്, സഹോദരി സമ്മേളനം, ഹെൽത്ത് സെമിനാർ എന്നിവ നടന്നു. ‘എന്നിൽ വസിപ്പീൻ’ എന്നതായിരുന്നു ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താവിഷയം.
പെൻസിൽവേനിയ ലങ്കാസ്റ്റർ കൗണ്ടി കൺവൻഷൻ സെന്ററിൽ നടന്ന കോൺഫറൻസിന് ദേശീയ ഭാരവാഹികളായ പാസ്റ്റർ റോബി മാത്യു (നാഷണൽ കൺവീനർ), ബ്രദർ സാമുവേൽ യോഹന്നാൻ (സെക്രട്ടറി), ബ്രദർ വിൽസൺ തരകൻ (ട്രഷറാർ), ബ്രദർ ഫിന്നി ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ സോഫി വർഗീസ് (ലേഡീസ് കോർഡിനേറ്റർ), രാജൻ ആര്യപ്പള്ളിൽ (മീഡിയാ കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി.
അടുത്ത കോൺഫറൻസ് 2024 ൽ ജൂലൈ 4-7 വരെ ഹൂസ്റ്റൺ ജോർജ്ജ് ബ്രൗൺ കൺവൻഷൻ സെന്ററിൽ നടക്കും. കോൺഫറൻസ് ഭാരവാഹികളായി പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ (നാഷണൽ കൺവീനർ), രാജു പൊന്നോലി (സെക്രട്ടറി), ബിജു തോമസ് (ട്രഷറാർ), റോബിൻ രാജു (യൂത്ത് കോർഡിനേറ്റർ), കുര്യൻ സഖറിയ (മീഡിയാ കോർഡിനേറ്റർ), നിബു വെള്ളവന്താനം (പബ്ലിസിറ്റി കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. നാഷണൽ ലോക്കൽ കമ്മിറ്റിയെ പിന്നീട് പ്രഖ്യാപിക്കും.