News

പാസ്റ്റർ പി.എ. സാമുവൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ പി.എ. സാമുവൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
തിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും ഐ പി സി പ്രയർ സെന്റർ സഭയുടെ സഹ ശുശ്രൂഷകനുമായിരുന്ന കിഴക്കൻമുത്തൂർ പട്ടവനയിൽ പാസ്റ്റർ പി.എ സാമുവൽ (91) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം സെപ്റ്റംബർ 27 ചൊവ്വാഴ്ച ഐപിസി പ്രയർ സെന്റർ സഭയുടെ ചുമതലയിൽ നടക്കും

ഭക്തൻ കുട്ടിയച്ചന്റെ ശിഷ്യനായി ശുശ്രൂഷാ ജീവിതം ആരംഭിച്ച പാസ്റ്റർ പി.എ സാമുവൽ പുത്തൻ തെരുവ്, വീയപുരം പായിപ്പാട്, വെള്ളാപ്പള്ളി, തുരുത്തിക്കാട്, തിരുവൻവണ്ടൂർ, കുറ്റപ്പുഴ, കോട്ടഭാഗം, പെരിങ്ങര, പുളിക്കീഴ്, കല്ലുങ്കൽ , ആമല്ലൂർ, നിരണം എന്നീ ഐ.പി.സി സഭകളിൽ ശുശ്രൂഷകനായി പ്രവർത്തിച്ചു. അരനൂറ്റാണ്ടിലേറെ നീണ്ട ശുശ്രൂഷാ ജീവിതത്തിന്റെ അവസാന കാലഘട്ടം മുഴുവൻ തിരുവല്ലയിൽ പാസ്റ്റർ രാജു പൂവക്കാലായോടൊപ്പം ഐ പി സി പ്രയർ സെന്റർ സഭയുടെ ശുശ്രൂഷകനായി പ്രവർത്തിച്ചു.

പത്തനാപുരം ചൂരതലക്കൽ കുടുംബാംഗമായിരുന്ന ഭാര്യ സൂസമ്മ ചില വർഷങ്ങൾക്ക് മുൻപ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ: ഷാജി സാമുവേൽ (ഹൂസ്റ്റൺ) റെജി ശാമുവേൽ, മരുമക്കൾ: ഫെയ്ത് ഷാജി, റീന റെജി. കൊച്ചുമക്കൾ: റൂഫസ്, ജെമൈമ, നൈജിൽ,നിത