ന്യൂയോർക്ക്: കൊറോണയിൽ നിന്ന് ജീവിതത്തിലേക്ക് കരകയറിയ പാസ്റ്റർ ബെഞ്ചമിൻ തോമസിന് ഇത് കർത്താവിന്റെ ദാനമായിലഭിച്ച പുനരുത്ഥാനമാണ്. അമേരിക്കയിലെ ക്വീൻസ് ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്ററുടെ ജീവവിതത്തിലേക്കെത്തിയ മഹാമാരിയെ ദൈവം പിഴുതെറിഞ്ഞു. മൂന്നുമാസത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി. ലോകമെമ്പാടുമുള്ള ദൈവജനങ്ങളുടെ മുടങ്ങാത്ത പ്രാർത്ഥന അദ്ദേഹത്തിനു കരുതലായി. കർത്താവിന്റെ കരങ്ങൾ പിടിച്ചു ജീവിതത്തിലേക്ക് തിരികെയെത്തിയ അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ ഏവരെയും നന്ദി അറിയിച്ചു. കർത്താവിന്റെ വേലയ്ക്കായി തുടരേണ്ടതിനു ആവശ്യമായ ഊർജ്ജം സംഭരിച്ച് ദൈവവേലയ്ക്കായി സമർപ്പിച്ചജീവിതം തുടരുകതന്നെചെയ്യുമെന്ന പ്രതിജ്ഞയുമായി സുവിശേഷ വേലയ്ക്കായി ആരോഗ്യപൂർണനായി എത്തുവാൻ ദൈവജനങ്ങളുടെ പ്രാർത്ഥനയുണ്ടാകണമെന്ന് ക്വീൻസ് ചർച്ച് ഓഫ് ഗോഡ് സഭ അഭ്യർത്ഥിക്കുന്നു.