News

ഐ.പി.സി സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -സജി മത്തായി കാതേട്ട് (ചെയര്‍മാന്‍, മീഡിയ)

തിരുവനന്തപുരം: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷനും ശുശ്രൂഷകാ സമ്മേളനവും സിസംബര്‍ 4-8 വരെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. ഡിസംബര്‍ 4 ന് വൈകിട്ട് 5.30 ന് സംസ്ഥാന മുന്‍ പ്രസിഡണ്ട് പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ സി.സി ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. ഡിസംബര്‍ 5…

Continue Reading

News

ഐ.പി.സി. ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്

തിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐ പി സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ. എം. സ്റ്റീഫന് നല്കും. നവം.11ന് തിരുവല്ലയില്‍ രക്ഷാധികാരി പാസ്റ്റര്‍ ഡോ. കെ.സി. ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗമാണ് അവാര്‍ഡിന് പരിഗണിച്ചത്. മാധ്യമ പ്രവര്‍ത്തകരായ പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍,…

Continue Reading

News

ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍

തിരുവല്ല: കേരളത്തിലെ ഇപ്രാവശ്യത്തെ ജനറല്‍ കണ്‍വന്‍ഷനുകള്‍ക്കു തുടക്കംകുറിച്ചുകൊണ്ട് ശാരോന്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ നവംബര്‍ 25 മുതല്‍  ഡിസംബര്‍ ഒന്നുവരെ തിരുവല്ല ശാരോന്‍ കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. അന്തര്‍ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ്, ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ പി.എം.ജോണ്‍, ഡോ. ജേക്കബ് തോമസ് (യു.എസ്.എ.) തുടങ്ങിയവര്‍ പ്രസംഗിക്കും. ”വിശ്വാസത്തിനായി പോരാടുക” എന്നതാണു ചിന്താവിഷയം.ശാരോന്‍ ക്വയര്‍ ഗാനങ്ങള്‍…

Continue Reading

News

ഐ.പി.സി. എക്‌സിക്യൂട്ടിവ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23 ന്

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറല്‍ എക്‌സിക്യൂട്ടിവ് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. ജനറല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ.സെക്രട്ടറി, ട്രഷറാര്‍ എന്നീ അഞ്ച് സ്ഥാനങ്ങളിലേക്കാണ്. ഒക്‌ടോബര്‍ 23ന് കുമ്പനാട്ട്‌വച്ച് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ഷന്‍ വിജ്ഞാപനമനുസരിച്ച് സെപ്തം. 20-25 വരെ ദിവസങ്ങളില്‍ ഇലക്ഷന്‍ ഓഫീസില്‍ നിന്ന് നാമനിര്‍ദ്ദേശിക പത്രിക വാങ്ങാവുന്നതാണ്. സെപ്ത്.27ന് 3 മണി വരെയാണ്…

Continue Reading

News

ഐ.പി.സി. കേരളസ്റ്റേറ്റ് കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത്

കുമ്പനാട്: ഐ.പി.സി. കേരള സ്റ്റേറ്റ് കണ്‍വെന്‍ഷന്‍ ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. സെപ്തംബര്‍ 10 ന് സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സി.സി. ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംസ്ഥാന കൗണ്‍സിലാണ് തീരുമാനമെടുത്തത്. ഡിസംബര്‍ അവസാനവാരം നടക്കുന്ന കണ്‍വന്‍ഷനുവേണ്ടി ഉചിതമായ സ്ഥലം കണ്ടെത്തുന്നതിന് ഭാരവാഹികളെ ചുമതലപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പാലക്കാട് നടത്താന്‍ തീരുമാനിച്ചിരുന്ന കണ്‍വന്‍ഷന്‍ പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.

News

ഐപിസി യുഎഇ റീജിയന്‍ കണ്‍വന്‍ഷന്‍ നവംബര്‍ 18 മുതല്‍ ഷാര്‍ജയില്‍

ഷാര്‍ജ: ഐപിസി യുഎഇ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 1-20 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ മെയിന്‍ ഹാളില്‍ നടക്കും. ദിവസവും വൈകിട്ട് 8-10 വരെ നടക്കുന്ന യോഗങ്ങളില്‍ സുവിശേഷ പ്രഭാഷകന്‍ പാസ്റ്റര്‍ ടി.ഡി. ബാബു പ്രസംഗിക്കും.നവംബര്‍ 23ന് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ പാസ്റ്റേഴ്‌സ് ഫാമിലി കോണ്‍ഫറന്‍സും, ഡിസംബര്‍ 2ന് രാവിലെ 9 മുതല്‍ യൂണിയന്‍…

Continue Reading